നിയന്ത്രണരേഖയിൽ കനത്ത ഏറ്റുമുട്ടൽ; പാക് പ്രകോപനത്തിൽ രണ്ടു പേര്‍ക്ക് ഗുരുതര പരിക്ക്.

ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂര്‍ തിരിച്ചടിക്ക് പിന്നാലെ നിയന്ത്രണരേഖയിൽ പ്രകോപനവുമായി പാകിസ്ഥാൻ. നിയന്ത്രണ രേഖയിൽ കനത്ത ഏറ്റുമുട്ടൽ തുടരുകയാണ്. നിയന്ത്രണ രേഖയിൽ പലയിടങ്ങളിലായാണ് പാക് പ്രകോപനം. പാമ്പോര്‍, അക്നൂര്‍, റമ്പാൻ, പൂഞ്ച് തുടങ്ങിയിടങ്ങളിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്. ശക്തമായി തിരിച്ചടിക്കുന്നുവെന്ന് സൈന്യം വ്യക്തമാക്കി. 

പൂഞ്ചിലെ പാക് പ്രകോപനത്തിൽ രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അമ്മക്കും മകള്‍ക്കുമാണ് പരിക്കേറ്റത്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. പാകിസ്ഥാന്‍റെ ഷെല്ലിങിനിടെ അതിര്‍ത്തിയിലെ മൂന്നു വീടുകള്‍ക്കും തീപിടിച്ചു. നിയന്ത്രണ രേഖയിൽ കനത്ത ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. പൂഞ്ച്, രജൗരി, കുപ്‍വാര മേഖലകളിലെ ഏഴിടങ്ങളിലാണ് കനത്ത ഏറ്റുമുട്ടൽ തുടരുന്നത്. 

പാക് ഷെല്ലിങിൽ ഉറി സലാമാബാദിലെ വീടുകള്‍ക്കാണ് തീപിടിച്ചത്. ഇതിനിടെ, ഓപ്പറേഷൻ സിന്ദൂര്‍ വിജയകരമെന്ന് പ്രധാനമന്ത്രിയെ സൈന്യം ധരിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധ മന്ത്രി രാജ്‍നാഥ് സിങും സൈനിക മേധാവിമാരുമായി സംസാരിച്ചെന്നും റിപ്പോർട്ടുണ്ട്. 

Post a Comment

Previous Post Next Post