പോക്കറ്റ് മണി / പാർടൈം ജോബിന് വേണ്ടി അപരിചിതർക്ക് ബാങ്ക് അക്കൗണ്ട് കൈമാറുമ്പോൾ ഇവർ ഈ അക്കൗണ്ട് വിവരങ്ങൾ സൈബർ തട്ടിപ്പുകാർക്ക് കൈമാറുകയും ഇത്തരം തട്ടിപ്പുകാർ ഈ അക്കൗണ്ടുകളുപയോഗിച്ച് തട്ടിപ്പ് നടത്തുകയും കിട്ടുന്ന പണം പ്രസ്തുത അക്കൗണ്ട് വഴി തന്നെ പിൻവലിക്കുകയും ചെയ്യുന്നു .
തട്ടിപ്പിനിരയായ ആളുകളുടെ പരാതി പ്രകാരം പോലീസ് അന്വേഷിച്ചെത്തുന്നത് ഈ അക്കൗണ്ട് കൈമാറിയ യഥാർത്ഥ ഉടമസ്ഥനെയാണ്. ഇത്തരം തട്ടിപ്പിൽ പെടാതിരിക്കാൻ യാതൊരു കാരണവശാലും അപരിചിതർക്ക് അക്കൗണ്ട് കൈമാറരുത്. ഏതെങ്കിലും തരത്തിലുള്ള സൈബർ തട്ടിപ്പിൽ ഉടൻ 1930 ഇൽ വിളിക്കുക
Post a Comment