കേരളത്തില്‍ ശനിയാഴ്ചവരെ അതിശക്തമായ മഴ തുടരാന്‍ സാധ്യത; പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് ചുവപ്പ് ജാഗ്രത.

കേരളത്തില്‍ ശനിയാഴ്ച വരെ അതിശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് ചുവപ്പ് ജാഗ്രതയും മറ്റെല്ലാ ജില്ലകളിലും ഓറഞ്ച് ജാഗ്രതയും പ്രഖ്യാപിച്ചു.

എറണാകുളം ജില്ലയിലെ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും ഒരു അറിയിപ്പുണ്ടാകുന്നതു വരെ താൽക്കാലികമായി അടച്ചിടുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഞായറാഴ്ച വരെ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.

Post a Comment

Previous Post Next Post