സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നാളെ വൈകുന്നേരം നാല് മണിക്ക് മോക്ക് ഡ്രിൽ നടക്കും

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നാളെ വൈകുന്നേരം നാല് മണിക്ക് മോക്ക് ഡ്രിൽ നടക്കും. ജില്ലാ കളക്ടര്‍മാരുടെയും ജില്ലാ ഫയര്‍ ഓഫീസര്‍മാരുടെയും നേതൃത്വത്തിൽ ആയിരിക്കും മോക്ഡ്രിൽ നടത്തുക. ഇതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി എ.ജയതിലകിന്റെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല യോഗം ചേർന്നു.

മോക്ക് ഡ്രില്ലിന്‍റെ ശരിയായ നടത്തിപ്പ് ഉറപ്പാക്കാൻ  ജില്ലാ കളക്ടർമാർക്കും മറ്റ് ഉദ്യോഗസ്ഥർക്കും ചീഫ് സെക്രട്ടറി നിർദ്ദേശം നൽകി. പൊതുജനങ്ങളും എല്ലാ സ്ഥാപനങ്ങളും സംഘടനകളും മോക്ക് ഡ്രില്ലുമായി സഹകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ആഭ്യന്തര, റവന്യൂ ആരോഗ്യ കുടുംബക്ഷേമ അഡീഷണൽ ചീഫ് സെക്രട്ടറിമാർ, സംസ്ഥാന പോലീസ് മേധാവി, ജില്ലാ കളക്‌ടർമാർ, തുടങ്ങി ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.

Post a Comment

Previous Post Next Post