സപ്ലൈകോ സ്കൂൾ മാർക്കറ്റുകളുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ജി ആർ അനിൽ നിർവഹിച്ചു.

പുതിയ അദ്ധ്യയന വർഷത്തെ വരവേൽക്കാൻ ഒരുങ്ങുന്ന കേരളത്തിലെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പഠനോപകരണങ്ങൾ വിലക്കുറവിൽ ലഭ്യമാക്കുന്ന സപ്ലൈകോ  സ്കൂൾ മാർക്കറ്റുകളുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ജി ആർ അനിൽ നിർവഹിച്ചു. തിരുവനന്തപുരം സപ്ലൈകോ ഫോർട്ട് സൂപ്പർ ബസാറിൽ നടന്ന ചടങ്ങിൽ ആന്റണി രാജു എം എൽ എ അധ്യക്ഷത വഹിച്ചു. 

ശബരി നോട്ട്ബുക്ക്, ഐ.ടി.സി നോട്ട്ബുക്ക് സ്കൂൾബാഗ്, കുട, ടിഫിന്‍ ബോക്സ്, വാട്ടർ ബോട്ടിൽ, ഇൻസ്ട്രുമെന്റ ബോക്സ് തുടങ്ങി വിദ്യാർഥികൾക്ക് ആവശ്യമുള്ള എല്ലാ പഠനോപകരണങ്ങളും 17 ശതമാനം വരെ വിലക്കുറവിൽ ലഭ്യമാക്കും. ഗുണനിലവാരമുള്ള പഠനോപകരണങ്ങൾ മിതമായ വിലയ്ക്ക് ജനങ്ങൾക്ക് ലഭ്യമാക്കുക എന്നതാണ് സ്കൂൾ മാർക്കറ്റുകൾ സംഘടിപ്പിക്കുന്നതിലൂടെ ലക്ഷ്യമാക്കുന്നത്. മെയ് 12 മുതൽ ജൂണ്‍ 30 വരെ തെരഞ്ഞെടുത്ത  സപ്ലൈകോ വില്‍പനശാലകളില്‍ സ്കൂള്‍ മാർക്കറ്റുകൾ പ്രവർത്തിക്കും.

Post a Comment

Previous Post Next Post