സംസ്ഥാനത്ത് കൊവിഡ് ജാഗ്രത നിലനിൽക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി; 727 പേർക്ക് രോഗം സ്ഥിരീകരിച്ചു;മാസ്‌ക് ധരിക്കണം.

സംസ്ഥാനം കൊവിഡ് ജാഗ്രതയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല. 727 ആക്ടീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോട്ടയം, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് കൂടുതൽ കേസുകളെന്നും മുഖ്യമന്ത്രി പറഞ്ഞു. രോഗ ലക്ഷണമുള്ളവർ മാസ്ക് ധരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  സംസ്ഥാനത്ത് കൊവിഡ് കേസുകൾ കൂടുന്നത് ആരോഗ്യ വകുപ്പ് നിരീക്ഷിക്കുന്നുണ്ട്.

 സംസ്ഥാനത്തെമ്പാടും കൊവിഡ് ബാധിതർക്കായി ചികിത്സാ സൗകര്യം സജ്ജമാക്കി. മഴ കനക്കുന്ന സാഹചര്യത്തിൽ പകർച്ച വ്യാധി സാധ്യതയെ കരുതി ഇരിക്കണമെന്ന നിർദ്ദേശവും മുഖ്യമന്ത്രി നൽകി. ഇന്ന് തിരുവനന്തപുരത്ത് വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്. 

 അതേസമയം സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നത് അപകടങ്ങൾ ഉണ്ടാക്കിയേക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്നുണ്ട്. അതീവ ജാഗ്രത പുലർത്തണം. അപകട ഭീഷണി മേഖലയിലുള്ളവര്‍ മാറി താമസിക്കണം. പല നദികളിലും ജലനിരപ്പ് ഉയരുന്നുണ്ട്. സംസ്ഥാനത്ത് 59 ക്യാമ്പുകള്‍ തുറന്നിട്ടുണ്ടെന്നും 1296 പേരെ ഇതുവരെ മാറ്റിപ്പാര്‍പ്പിച്ചുവെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.   

Post a Comment

Previous Post Next Post