മലപ്പുറത്ത് ദേശീയ പാത 66 നിർമ്മാണത്തിൽ ഉണ്ടായ അപാകത അന്വേഷിക്കാൻ ദേശീയപാത അതോറിറ്റി നിയോഗിച്ച വിദഗ്ധ സമിതി ഇന്ന് സ്ഥലം സന്ദർശിക്കും. കൂരിയാടിനും, കൊളപ്പുറത്തിനുമിടയിലാണ് കഴിഞ്ഞ ദിവസം ദേശീയപാതയുടെ ഒരുഭാഗം സര്‍വീസ് റോഡിലേക്ക് ഇടിഞ്ഞുവീണത്. നിർമാണത്തിൽ വീഴ്ചയുണ്ടായോ എന്ന് ദേശീയ പാത അതോറിറ്റിയുമായി ചേർന്ന് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി ഇന്നലെ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
Post a Comment