പ്രണയനൈരാശ്യം, മദ്യപിച്ച് ലക്കുകെട്ട് വിളിച്ചത് പൊലീസ് കൺട്രോൾ റൂമിലേക്ക്; വ്യാജ ബോംബ് സന്ദേശം, 28കാരൻ പിടിയിൽ.

പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജ ഫോൺ സന്ദേശം നൽകിയ 28 കാരൻ പിടിയിൽ. പ്രണയ നൈരാശ്യത്തെ തുടർന്ന് മദ്യപിച്ച് ലക്ക് കെട്ടായിരുന്നു യുവാവിന്റെ ഫോൺ വിളി. ഇന്നലെ വൈകിട്ടാണ് 28 കാരന്റെ ഫോൺ കോൾ പൊലീസ് കൺട്രോൾ റൂമിലേക്ക് എത്തിയത്. 

പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം. പിന്നാലെ പൊലീസും ബോംബ് സ്ക്വാഡും ബസ്റ്റ് സ്റ്റാൻഡിലെത്തി അരിച്ചു പെറുക്കി പരിശോധിച്ചു. വ്യാജ സന്ദേശമാണെന്ന് മനസിലാക്കിയതോടയാണ് ഫോൺ വിളിച്ച 28 കാരനെ പൊലീസ് പിടികൂടി കേസെടുത്തത്.   

Post a Comment

Previous Post Next Post