തിരുവനന്തപുരം കാട്ടാക്കടയില്‍ 15 വയസുകാരന്‍ ആദിശേഖറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി പൂവച്ചല്‍ സ്വദേശി പ്രിയരഞ്ജന് ജീവപര്യന്തം കഠിന തടവും 10 ലക്ഷം രൂപ പിഴയും. വഞ്ചിയൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. 2023 ആഗസ്റ്റ് 30നാണ് കേസിനാസ്പദമായ സംഭവം.
കുട്ടിയോടുള്ള മുന്‍വൈരാഗ്യമാണ് ബന്ധുകൂടിയായ പ്രതിയെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. സൈക്കിളോടിക്കുകയായിരുന്ന കുട്ടിയെ പിന്നില്‍ നിന്നും കാറിലെത്തിയ പ്രതി ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
Post a Comment