പേരാമ്പ്ര : കേരള ക്രിക്കറ്റ് അസോസിയേഷന്റെയും , പേരാമ്പ്ര ഹയര്‍ സെക്കന്ററി സ്കൂളിന്റെയും നേതൃത്വത്തില്‍ 2025 മെയ് മാസം 10 മുതൽ 30 വരെ പേരാമ്പ്ര ഹയര്‍ സെക്കന്ററി സ്കൂള്‍ ഗ്രൗണ്ടില്‍ വെച്ച് ക്രിക്കറ്റ് കോച്ചിങ് ക്യാമ്പ് സംഘടിപ്പിക്കുന്നു.
8 വയസ്സിനും 17 വയസ്സിനും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ക്യാമ്പില്‍ പങ്കെടുക്കാന്‍ പറ്റും. പ്രവേശനം തികച്ചും സൗജന്യമാണ്. ക്യാമ്പിന്റെ ഉദ്ഘാടനം മെയ് 10 ന് വൈകുന്നേരം 4 മണിക്ക് പേരാമ്പ്ര ഹയര്‍ സെക്കന്ററി സ്കൂള്‍ ഗ്രൗണ്ടില്‍ വെച്ച് നടക്കും.
പത്രസമ്മേളനത്തില്‍ ക്രിക്കറ്റ് അസോസിയേഷന് പ്രതിനിധി വിഷ്ണു ചൂരലില്‍ , പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മാനേജ്മെന്റ് പ്രതിനിധി ഷിജു കെ ദാസ്, മുന്‍ കേരള ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റന് ടി കെ മനീഷ , സംഘാടകസമിതി ചെയര്‍മാന്‍ അജിത് ദ്വാരക എന്നിവർ പങ്കെടുത്തു
വിളിക്കേണ്ട നമ്പറുകള്‍: 9847328421, 9526771798,9747503190
Post a Comment