ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ഇന്നലെയുണ്ടായ ഭീകരാക്രമണത്തില്‍ നിരവധി വിനോദസഞ്ചാരികള്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് കശ്മീര്‍ താഴ്വരയിലുടനീളം സുരക്ഷ അതിശക്തമാക്കി. ആക്രമണം നടന്ന സ്ഥലം തെക്കന്‍ കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ ശ്രീനഗറില്‍ നിന്ന് ഏകദേശം 85 കിലോമീറ്റര്‍ അകലെയാണ്.
മേഖലയില്‍ സൈന്യവും, സിആര്‍പിഎഫും, ജമ്മു കശ്മീര്‍ പോലീസും സംയുക്തമായി തെരച്ചില്‍ നടത്തുന്നു. പഹല്‍ഗാമിലെ ആക്രമണ സ്ഥലത്ത് നിന്ന് 5 കിലോമീറ്റര്‍ ചുറ്റളവിലാണ് പരിശോധന. ഭീകരരെ കണ്ടെത്താന്‍ പ്രത്യേക സേനയെയും, സ്‌നിഫര്‍ നായ്ക്കളെയും ഇവിടെ വിന്യസിച്ചിട്ടുണ്ട്.
Post a Comment