പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ രാജ്യ രക്ഷാ മന്ത്രി രാജ്‌നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, സംയുക്ത സേനാ മേധാവി അനിൽ ചൗഹാന്‍, മൂന്ന് സേനാ വിഭാഗങ്ങളുടെയും മേധാവിമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
ന്യൂഡൽഹിയിലെ പ്രധാനമന്ത്രിയുടെ വസതിയിലാണ് യോഗം ചേര്‍ന്നത്. അതേസമയം ജമ്മു കശ്മീരില്‍, നിയന്ത്രണ രേഖയിലെ വിവിധയിടങ്ങളില്‍ പാകിസ്ഥാൻ സൈന്യം ഇന്നലെയും വെടിവയ്പ് തുടര്‍ന്നു. ഉചിതമായ മറുപടി ഇന്ത്യന്‍ സേന നല്‍കുന്നുണ്ട്. കുപ്വാര, ബാരാമുള്ള, അഖ്നൂർ മേഖലകളിലാണ് പാകിസ്ഥാൻ സൈനിക പോസ്റ്റുകളിൽ നിന്നും പ്രകോപനമില്ലാതെ വെടിവെയ്പുണ്ടായത്.
Post a Comment