ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ യുവതിയ്ക്ക് നേരെ മുൻ ഭർത്താവിന്റെ ആസിഡ് ആക്രമണം.

പേരാമ്പ്ര ചെറുവണ്ണൂരിൽ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ യുവതിക്ക് നേരെ മുൻ ഭർത്താവിന്റെ ആസിഡ് ആക്രമണം. ചെറുവണ്ണൂർ ഗവ.ആയുർവേദ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ പൂനത്ത് കാലടി പറമ്പിൽ പ്രബിഷ (29) യെയാണ് മുൻ ഭർത്താവ് പ്രശാന്ത് ആക്രമിച്ചത്. കഴിഞ്ഞ മൂന്ന് വർഷമായി ഇവർ വേർപരിഞ്ഞ് കഴിയുകയായിരുന്നു.

നടുവ് വേദനയെ തുടർന്ന് കഴിഞ്ഞ 18 മുതൽ പ്രബിഷ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ 9:30-ന് ആശുപത്രിയിലെത്തിയ പ്രതി പ്രബിഷയുമായി സംസാരിക്കുന്നതിനിടെ മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. പെട്ടെന്നുള്ള ആക്രമണത്തിൽ മുഖത്തും നെഞ്ചത്തും പൊള്ളലേറ്റ് തിരിഞ്ഞോടിയ പ്രബിഷയുടെ പിന്നിലേക്കും ഇയാൾ ആസിഡ് ഒഴിച്ചു.

ഓടിക്കൂടിയ ആശുപത്രി ജീവനക്കാരും നാട്ടുകാരും ചേർന്ന് യുവതിയെ പേരാമ്പ്ര ​ഗവൺമെന്റ് താലൂക്ക് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. ഇപ്പോൾ തീവ്രപരിചരണ വിഭാ​ഗത്തിൽ ചികിത്സയിലാണ്. പ്രതി പ്രശാന്ത് മേപ്പയ്യൂർ സംഭവത്തിന് ശേഷം പൊലീസിൽ കീഴടങ്ങി.

Post a Comment

Previous Post Next Post