അനുജന്റെ മോശം കൂട്ടുകെട്ട് ചോദ്യം ചെയ്തു; കൂട്ടുകാരുമായെത്തി ജ്യേഷ്ഠനെയും ബന്ധുവിനെയും മർദിച്ചു.

അനുജന്റെ മോശം കൂട്ടുകെട്ട് ചോദ്യം ചെയ്ത ജ്യേഷ്ഠനെ അനുജനും കൂട്ടുകാരുമെത്തി ആക്രമിച്ചു. ആക്രമണം തടയാനെത്തിയ പിതൃസഹോദരനും മര്‍ദനമേറ്റു. അടൂര്‍ മണ്ണടിയിലാണ് സംഭവം. മണ്ണടിയിലെ അജിത്, പിതൃസഹോദരനായ സുനീഷ്(40) എന്നിവര്‍ക്കാണ് അഞ്ചംഗസംഘത്തിന്റെ മര്‍ദനമേറ്റത്.

 മാര്‍ച്ച് ഒന്നാം തീയതി ഇവരുടെ വീടിന് സമീപത്തായിരുന്നു സംഭവം. അനുജനായ അഖിലിന്റെ മോശം കൂട്ടുകെട്ട് അജിത് ചോദ്യംചെയ്തിരുന്നു. ഇതില്‍ പ്രകോപിതനായ അഖില്‍ കൂട്ടുകാരെയും കൂട്ടിയെത്തി ജ്യേഷ്ഠനായ അജിത്തിനെ മര്‍ദിക്കുകയായിരുന്നു.

ആക്രമണം തടയാനെത്തിയ അജിത്തിന്റെ പിതൃസഹോദരന്‍ സുനീഷിനെയും പ്രതികള്‍ ആക്രമിച്ചു. വാഹനത്തിന്റെ ഷോക്ക് അബ്‌സോര്‍ബര്‍ ഉപയോഗിച്ചാണ് സുനീഷിന്റെ തലയ്ക്കടിച്ചത്. അടിയേറ്റ് ഇദ്ദേഹത്തിന്റെ തലപൊട്ടി. തലയില്‍ എട്ടുതുന്നലിടേണ്ടിവന്നു. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരേ കേസെടുത്തതായി ഏനാത്ത് പൊലീസ് പറഞ്ഞു. പ്രതികളില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

Post a Comment

Previous Post Next Post