സംസ്ഥാനത്തെ ആശാവർക്കർമാർക്ക് ഉപാധിരഹിത ഓണറേറിയം അനുവദിക്കാൻ തീരുമാനിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്.

സംസ്ഥാനത്തെ ആശാവർക്കർമാർക്ക് ഉപാധിരഹിത ഓണറേറിയം അനുവദിക്കാൻ തീരുമാനിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ആശാ വർക്കർമാരുടെ സംഘടനാ പ്രതിനിധികളുമായി ഫെബ്രുവരി 6ന് നടത്തിയ ചർച്ചയിലെ പ്രധാന ആവശ്യമാണ് നടപ്പിലാക്കിയതെന്ന് മന്ത്രി പറഞ്ഞു.

 ആശമാരുടെ 3 മാസത്തെ ഓണറേറിയം  ഇന്ന് മുതൽ  വിതരണം ചെയ്യും.  ഇൻസെന്റീവ് വർധിപ്പിക്കാന്‍ കേന്ദ്രത്തോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും  അനുകൂല തീരുമാനം  പ്രതീക്ഷിക്കുന്നതായും മന്ത്രി വ്യക്തമാക്കി.സെക്രട്ടേറിയറ്റിന് മുന്നില്‍ പത്ത് ദിവസമായി ആശ വര്‍ക്കര്‍മാര്‍ സമരം നടത്തിവരുന്ന സാഹചര്യത്തിലാണ് തീരുമാനം.


Post a Comment

Previous Post Next Post