മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തിനും തമിഴ്‌നാടിനും ഒരു പോലെ സ്വീകാര്യമായ പരിഹാരം കണ്ടെത്തണമെന്ന് സുപ്രീംകോടതി. മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയുടെ നേതൃത്വത്തിൽ ഇരുസംസ്ഥാനങ്ങളുടേയും യോഗം വിളിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു.
അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ ചര്‍ച്ച ചെയ്ത പരിഹരിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. മേൽനോട്ടസമിതി നാലാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്നും നിർദേശിച്ചിട്ടുണ്ട്.
Post a Comment