കാപ്പാട് : കൈനീട്ടം സ്നേഹ കൂട്ടായ്മ ചേർത്ത് നിർത്താൻ സാന്ത്വനം പകരാൻ എന്നപദ്ധതിയുടെ ഭാഗമായി വയോജന, ഭിന്നശേഷി സ്ഥാപനങ്ങൾ സന്ദർശിക്കുന്നതിന്റെ ഭാഗമായാണ് കൈനീട്ടം സ്നേഹ കൂട്ടായ്മ
പ്രവർത്തകരും കുടുംബങ്ങളും കാപ്പാട് ബീച്ചിൽ പ്രവർത്തിക്കുന്ന കനിവ്
സ്നേഹതീരം അഗതി മന്ദിരത്തിൽ എത്തിയത് .
സ്നേഹ സംഗമവും ഇശൽ വിരുന്നും
ചേമഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ഷീല ഉദ്ഘാടനം നിർവ്വഹിച്ചു. ചെയർമാൻ വള്ളിൽ ഹനീഫ അധ്യക്ഷത വഹിച്ചു .പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.പി മൊയ്തീൻ കോയ മുഖ്യാതിഥിയായിരുന്നു . സ്നേഹതീരം കനിവ്ട്രസ്റ്റിന്റെ പദ്ധതികൾ സെക്രെട്ടറി ബഷീർ പാടത്തോടി വിശദീകരിച്ചു. സ്നേഹതീരത്തിന് കൂട്ടായ്മയുടെ ഉപഹാരം സെക്രെട്ടറി ഏറ്റുവാങ്ങി.
കൂട്ടായ്മ സെക്രെട്ടറി പി വി ഷാഫി കോ ഓഡിനേറ്റർ സി. ടി ഗഫൂർ, റഹീം, അഷിത, ഷെറീന സംസാരിച്ചു. അഗതികൾക്ക് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഉച്ച ഭക്ഷണവും വൈകിട്ട് ഇശൽ വിരുന്നൊരുക്കി.
Post a Comment