കൃഷി, എം എസ് എം ഇ, നിക്ഷേപങ്ങൾ, കയറ്റുമതി എന്നിവ വികസനത്തിന്റെ നാല് പവർ എഞ്ചിനുകളാണെന്ന് ധനമന്ത്രി പറഞ്ഞു. താഴ്ന്ന കാർഷിക ഉൽപ്പാദനക്ഷമതയുള്ള രാജ്യത്തെ 100 ജില്ലകളിൽ സംസ്ഥാനങ്ങളുമായി സഹകരിച്ച് 'ധൻ ധാന്യ കൃഷി യോജന' പദ്ധതി നടപ്പിലാക്കും. ഗ്രാമീണ കാർഷിക സമൃദ്ധി ലക്ഷ്യമിട്ടുള്ള ഈ പരിപാടിയിലൂടെ, 1.7 കോടി കർഷകർക്ക് പ്രയോജനം ലഭിക്കും.
യൂറിയ ഉത്പാദനം വർധിപ്പിക്കുന്നത്തിനായി, അസമിലെ നാമരൂപിൽ 12.7 ലക്ഷം മെട്രിക് ടൺ ശേഷിയുള്ള യൂറിയ പ്ലാന്റ് സ്ഥാപിക്കും. നിലവിൽ ഉത്പാദനപ്രവർത്തനങ്ങൾ നടക്കാത്ത മൂന്ന് യൂറിയ പ്ലാന്റുകൾ വീണ്ടും തുറന്നു പ്രവർത്തിപ്പിക്കും. ദേശീയ സഹകരണ വികസന കോർപ്പറേഷൻ വഴി സഹകരണ മേഖലക്ക് കേന്ദ്രസർക്കാർ സഹായം നൽകും.
ഭക്ഷ്യ എണ്ണക്കുരുക്കൾക്കായുള്ള ദേശീയ ദൗത്യം വിജയമായി. ഈ രംഗത്ത് സ്വയം പര്യാപ്തത കൈവരിച്ചു. ഇതേ പാതയിൽ, പ്രത്യുത്പാദന ശേഷിയുള്ള വിത്തുകൾക്കായി ദേശീയ ദൗത്യം ആരംഭിക്കും.
കിസാൻ ക്രെഡിറ്റ് കാർഡ് വായ്‌പ്പാ പരിധി 3 ലക്ഷത്തിൽ നിന്നും 5 ലക്ഷമായി ഉയർത്തി. യൂറിയ ഉത്പാദനത്തിനും വിതരണത്തിനും ഊന്നൽ നൽകും. സസ്യാഹാരികളുടെ പ്രോട്ടീന്‍ എന്നറിയപ്പെടുന്ന മഖാന എന്ന താമരവിത്തിനായി പ്രത്യേക ബോര്‍ഡ്.
Post a Comment