കേരളത്തെ നിക്ഷപ സൗഹൃദമാക്കുന്നതിനുള്ള യാത്രയുടെ തുടക്കമാണ് ഇന്‍വെസ്റ്റ് കേരള നിക്ഷേപക ഉച്ചകോടിയെന്ന് വ്യവസായ മന്ത്രി പി രാജീവ്. 374 കമ്പനികള്‍ കേരളത്തില്‍ നിക്ഷേപം നടത്താന്‍ താത്പര്യം അറിയിച്ചതായും 24 ഐടി കമ്പനികള്‍ നിലവിലുള്ള സംരംഭം വികസിപ്പാക്കാന്‍ സന്നദ്ധത അറിയിച്ചതായും മന്ത്രി പറഞ്ഞു. നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യമെന്നും മന്ത്രി പി രാജീവ് പറഞ്ഞു.
Post a Comment