HMP വൈറസ് ബാധയുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ ഒരു വിധത്തിലും ആശങ്കപ്പേടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇത് പുതിയതായി കണ്ടെത്തിയ വൈറസ് അല്ലെന്നും, രാജ്യത്ത് ആദ്യമായി HMPV റിപ്പോര്‍ട്ട് ചെയ്തെന്ന വിധത്തിലുള്ള മാധ്യമ വാര്‍ത്തകള്‍ തെറ്റാണെന്നും മന്ത്രി പറഞ്ഞു.
കേരളം ഉള്‍പ്പെടെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും മുന്‍പ് തന്നെ HMPV കണ്ടെത്തിയിട്ടുള്ളതാണ്. പുതിയതായ ഒരു സാഹചര്യവും ഇപ്പോള്‍ ഉണ്ടായിട്ടില്ലെന്നും, സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും മന്ത്രി വ്യക്തമാക്കി.
Post a Comment