സംസ്ഥാന സ്കൂള്‍ കലോത്സവം രണ്ടാം ദിവസവും മികച്ച പങ്കാളിത്തത്തോടെ മുന്നേറുകയാണെന്ന് മന്ത്രിമാരായ വി. ശിവന്‍കുട്ടി, ജി.ആര്‍ അനില്‍ എന്നിവര്‍ തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു. തെറ്റായ രീതിയില്‍ ഇടപെടുമെന്ന് മുന്‍കാല കലോത്സവങ്ങളുടെ അനുഭവത്തില്‍ സംശയിക്കുന്ന ചില പരിശീലകരെ നിരീക്ഷിക്കുന്നതിന് നടപടി സ്വീകരിച്ചു.
കലാപരമായി ഉയര്‍ന്ന നിലവാരമുള്ള കുട്ടികള്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നതിന്‍റെ പേരില്‍ വിവേചനം അനുഭവിക്കാന്‍ പാടില്ലെന്നും, ധാരാളിത്തം ഒഴിവാക്കാന്‍ അധ്യാപകര്‍ മുന്‍കൈയെടുക്കണമെന്നും മന്ത്രിമാര്‍ ആവശ്യപ്പെട്ടു.
Post a Comment