ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന രണ്ട് ബില്ലുകൾ അവലോകനം ചെയ്യുന്ന സംയുക്ത പാർലമെന്‍ററി സമിതിയുടെ ആദ്യ യോഗം ന്യൂഡല്‍ഹിയില്‍ ചേര്‍ന്നു.
നിയമ വിദഗ്ധര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങി സമൂഹത്തിന്‍റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരില്‍ നിന്നും അഭിപ്രായം തേടിയ ശേഷമാകും അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കുകയെന്ന് ജെപിസി അധ്യക്ഷന്‍ പി.പി ചൗധരി അറിയിച്ചു.
39 അംഗ സമിതിയിൽ ലോക്‌സഭയിൽ നിന്ന് 27 എംപിമാരും രാജ്യസഭയിൽ നിന്ന് 12 അംഗങ്ങളുമാണുള്ളത്. അടുത്ത പാർലമെന്റ് സമ്മേളനത്തിന്റെ അവസാന ആഴ്ചയില്‍ സമിതി റിപ്പോർട്ട് സമർപ്പിക്കും.
Post a Comment