താമരശ്ശേരി ചുരം ആറ്, ഏഴ്, എട്ട് ഹെയർപിൻ വളവുകൾ വീതി കൂട്ടി നിവർത്തുന്നതിന് ഭരണാനുമതിയായി.

കോഴിക്കോട് താമരശ്ശേരി ചുരം റോഡിലെ മൂന്ന് ഹെയർപിൻ വളവുകൾകൂടി വീതികൂട്ടി നിവർത്തുന്നതിന് ഭരണാനുമതിയായി. പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗത്തിന്റെ മേൽനോട്ടത്തിൽ ആറ്, ഏഴ്, എട്ട് വളവുകളാണ് നവീകരിക്കുക.

ഇതിനായി 37.16 കോടി രൂപ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അനുവദിച്ചു. നിര്‍മാണ പ്രവൃത്തികള്‍ എത്രയും വേഗം പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. കോഴിക്കോട്-വയനാട് പാതയിലെ   മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ സഹായിക്കുന്നതാണ് ഈ നടപടി.  

Post a Comment

Previous Post Next Post