കുടുംബശ്രീയുടെ ആഭിമുഖ്യത്തില് സംഘടിപ്പിക്കുന്ന കുട്ടികളുടെ അന്താരാഷ്ട്ര ശുചിത്വ ഉച്ചകോടി നാളെയും മറ്റന്നാളും തിരുവനന്തപുരത്ത് നിശാഗന്ധി ഓഡിറ്റോറിയത്തില് നടക്കും. മാലിന്യമുക്ത നവകേരളം ക്യാമ്പയിനുമായി ബന്ധപ്പെട്ട് ബാലസഭാംഗങ്ങള്ക്കായി സംഘടിപ്പിച്ചുവരുന്ന 'ശുചിത്വോത്സവം' സമാപനത്തിന്റെ ഭാഗമായാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്.
മാലിന്യ നിര്മാര്ജനവുമായി ബന്ധപ്പെട്ട് കുട്ടികള് തയ്യാറാക്കിയ 80 പ്രബന്ധങ്ങള് ഉച്ചകോടിയില് അവതരിപ്പിക്കും. നാളെ രാവിലെ പൊതുവിദ്യാഭ്യാസമന്ത്രി വി ശിവന്കുട്ടി ഉദ്ഘാടനം ചെയ്യും.
Post a Comment