ചേമഞ്ചേരി: അഴിയൂർ - വെങ്ങളം ദേശീയ പാതയിൽ 66ൽ നിർമാണം നടന്നു കൊണ്ടിരിക്കുന്ന തിരുവങ്ങൂർ, പൂക്കാട് റോഡുളിലെ ഇരുഭാഗത്തെയും സർവീസ് റോഡ്കളിലെ പൊടിശല്യത്തിനു പരിഹാരം ഉണ്ടാകണമെന്ന് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എംപി. മൊയ്‌തീൻ കോയ ജില്ലാ കളക്ടർ, ദേശീയ പാത അതൊറിറ്റി പ്രൊജക്റ്റ് ഡയറക്ടർ എന്നിവർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
റോഡ് നിർമാണം നടക്കുന്ന തിരുവങ്ങൂർ, പൂക്കാട് ടൗണിൽ ഇരു സർവീസ് റോഡിലും ഉള്ള പഞ്ചായത്ത് ഓഫീസ്, ഇ ലക്ട്രിസിറ്റി ഓഫീസ്, വില്ലേജ് ഓഫീസ്, കേരള ഗ്രാമീൺ ബാങ്ക്, എന്നിവിടങ്ങളിൽ എത്തി ച്ചേരുന്ന പൊതുജനങ്ങൾ തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂളിൽ പഠിക്കുന്ന മുവ്വായിരത്തി അഞ്ഞുറു വിദ്യാർഥികൾ അധ്യാപകർ ബ്ലോക്ക് ഫാമിലി ഹെൽത്ത് സെന്ററിൽ എത്തി ചേരുന്ന രോഗികൾ അടക്കം പൊടി തിന്നുകയാണ്.
കാലാവസ്ഥ വ്യതിയാനം മൂലം മിക്കവര്ക്കും പനിയും ജലദോഷവും ഉണ്ട് പൊടി കൂടി തിന്നുമ്പോൾ രോഗംഇ രട്ടിയാവും പൂക്കാട്, തിരുവങ്ങൂർ ടൗണിൽ സർവീസു റോഡിൽ ഇരു വശ ത്തും രാവിലെയും വൈകിട്ടും ലോറിയിൽ വെള്ളം അടിക്കാനുള്ള നിർദ്ദേശം കരാർകാർക്ക് നൽകണമെന്ന് ആവശ്യപ്പെട്ടു
Post a Comment