പല രുചിയിലുള്ള ഭക്ഷണങ്ങൾ, പലരും വീടുകളിൽ നിന്നും പാകം ചെയ്തു കൊണ്ടുവരുന്നവർ. കൊത്തു പൊറോട്ട മുതൽ കണ്ണൂർ കോക്ടെയ്ൽ വരെ പല രീതിയിലുള്ള ഭക്ഷണങ്ങളുടെ ഒരു കലവറയായി മാറിയിരിക്കുകയാണ് ബേപ്പൂർ ഫെസ്റ്റിലെ ഭക്ഷ്യമേള.
ജനുവരി 5, 6 എന്നീ ദിവസങ്ങളിലായി നടത്തപ്പെടുന്ന ബേപ്പൂർ ഫെസ്റ്റിലേക്ക് ഒട്ടനവധി പേരാണ് പങ്കെടുക്കാൻ എത്തുന്നത്. അതിൽ കൂടുതൽ പേരും ആസ്വദിക്കുന്നത് ഭക്ഷ്യമേള തന്നെ. കോഴിക്കോട്ടുകാർക്ക് ഭക്ഷണത്തോടുള്ള കൗതുകവും പാചക പ്രിയവും തുറന്നു കാട്ടുന്ന ഒരു ഫെസ്റ്റായി മാറിയിരിക്കുകയാണ് ഇതിനോടകം തന്നെ ബേപ്പൂർ ഫെസ്റ്റ്.
പലരും വീടുകളിൽ നിന്ന് പല വിഭവങ്ങളാണ് ഇവിടെ വിൽപ്പനയ്ക്ക് എത്തിക്കുന്നത്. അവ കഴിച്ച് ആസ്വദിക്കാനും നിരവധിപേർ ഇവിടെയെത്തുന്നുണ്ട്. പല തരത്തിലുള്ള ബിരിയാണി വിഭവങ്ങളും ഭക്ഷ്യമേളയുടെ നിറസാന്നിധ്യമായി. ബേപ്പൂർ പുലിമുട്ട് ടൂറിസം കേന്ദ്രത്തിൽ നിന്ന് 10 കിലോമീറ്റർ നീളത്തിൽ വിവിധ ജല കായിക വിനോദങ്ങളും വിനോദ പരിപാടികളും ഫെസ്റ്റിൽ സംഘടിപ്പിക്കുന്നുണ്ട്.
ഭക്ഷ്യമേളടൂറിസം വകുപ്പ് മറ്റ് വകുപ്പുകളെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും കോഴിക്കോട് ജില്ലാ ഭരണകൂടത്തെയും ഉൾപ്പെടുത്തി ഫെസ്റ്റിവൽ നടത്തുമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു. എല്ലാ പ്രവർത്തനങ്ങളും പ്രാഥമികമായി സംഘടിപ്പിക്കുന്നത് ചാലിയാർ നദിയിലാണ്.
കേരളത്തിലെ പരമ്പരാഗത വള്ളംകളി ഉത്സവത്തിൻ്റെ പ്രധാന ഘടകമായിരിക്കും. കയാക്കിംഗ്, കനോയിംഗ്, വാട്ടർ പോളോ, പാരാസെയിലിംഗ്, സ്പീഡ് ബോട്ട് റേസിംഗ്, വാട്ടർ സ്കീയിംഗ്, പവർബോട്ട് റേസിംഗ്, യാച്ച് റേസിംഗ്, വുഡൻ ലോഗ് റേസിംഗ്, റാഫ്റ്റിംഗ് എന്നിവ ഫെസ്റ്റിവലിൻ്റെ ഭാഗമാകും. ഒളിമ്പിക്‌സിൻ്റെ ഭാഗമായ അക്വാട്ടിക് ഇനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഉത്സവത്തോടനുബന്ധിച്ച് ഫ്‌ളോട്ടിംഗ് മ്യൂസിക്കൽ പ്രോഗ്രാമുകൾ, ലൈറ്റ് ഷോകൾ, മത്സ്യത്തൊഴിലാളികളുടെ ഘോഷയാത്ര എന്നിവയും സംഘടിപ്പിക്കുന്നുണ്ട്.
Post a Comment