സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് രണ്ടു ഗഡു പെൻഷൻകൂടി അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. 1,604 കോടി രൂപ പെന്‍ഷന്‍ വിതരണത്തിന് അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.
62 ലക്ഷത്തോളം ഗുണഭോക്താക്കള്‍ക്കാണ് 3,200 രൂപവീതം ലഭിക്കുന്നത്. വെള്ളിയാഴ്‌ച മുതൽ പെൻഷൻ ലഭിച്ചുതുടങ്ങും. ജനുവരിയിലെ പെൻഷനൊപ്പം കുടിശിക ഗഡുക്കളിൽ ഒന്നുകൂടിയാണ് ഇപ്പോൾ അനുവദിച്ചത്.
Post a Comment