എഴുപത്തിയേഴാമത്‌ കരസേനാ ദിനത്തിൽ ആശംസകൾ അറിയിച്ച് രാഷ്‌ട്രപതി, പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാർ തുടങ്ങിയവർ.

­­ഇന്ന് എഴുപത്തിയേഴാമത്‌ കരസേനാ ദിനം. രാഷ്‌ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, രാജ്യരക്ഷാ മന്ത്രി രാജ്‌നാഥ് സിംഗ്, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, സംയുക്ത സൈനിക മേധാവി ജനറല്‍ അനില്‍ ചൗഹാന്‍ തുടങ്ങിയവർ സേനാംഗങ്ങൾക്കും വിമുക്തഭടന്മാർക്കും ആശംസകൾ നേർന്നു. 

രാജ്യത്തിൻ്റെ പരമാധികാരം സംരക്ഷിക്കുന്നതിനും ദേശീയ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള സൈന്യത്തിൻ്റെ അചഞ്ചലമായ പ്രതിബദ്ധത രാജ്യത്തിനാകെ പ്രചോദനമാണെന്ന് രാഷ്ട്രപതി പറഞ്ഞു. സേനയുടെയും അവരുടെ കുടുംബങ്ങളുടെയും ക്ഷേമത്തിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. 

1949-ൽ അവസാനത്തെ ബ്രിട്ടീഷ് സൈന്യാധിപനിൽ നിന്ന് ജനറൽ കെ.എം കരിയപ്പ ഇന്ത്യൻ കരസേനയുടെ കമാൻഡ് ഏറ്റെടുത്തതിന്റെ സ്മരണയ്ക്കായാണ് ദിനാചരണം സംഘടിപ്പിക്കുന്നത്.


Post a Comment

Previous Post Next Post