പരിസ്ഥിതി സൗഹൃദമായ സുസ്ഥിരവികസന മാതൃകകൾക്ക് ലഭിക്കുന്ന അന്താരാഷ്ട്ര ബഹുമതിയായ ഇന്റർനാഷണൽ ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷൻ അംഗീകാരം സംസ്ഥാനത്തെ രണ്ട് ബീച്ചുകൾക്ക് ലഭിച്ചു. കോഴിക്കോട് ജില്ലയിലെ കാപ്പാട് ബീച്ചും കണ്ണൂർ ജില്ലയിലെ ചാലിൽ ബീച്ചുമാണ് അതുല്യമായ ഈ അംഗീകാരത്തിന് അർഹത നേടിയത്
പരിസ്ഥിതി സംരക്ഷണം ,സുരക്ഷ. സുസ്ഥിരത എന്നിവയിൽ വിട്ടുവീഴ്ചയില്ലാത്ത കർശന മാനദണ്ഡങ്ങൾ പാലിക്കുന്ന ബീച്ചുകൾ , ബോട്ടിംഗ് ഓപ്പറേറ്റർമാർ , മെറീനകൾ എന്നിവയ്ക്ക് ഡെന്മാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫൗണ്ടേഷൻ ഫോർ എൻവിയോൺമെന്റൽ എഡ്യൂക്കേഷൻ ആണ് ഈ അന്താരാഷ്ട്ര അംഗീകാരം നൽകുന്നത്
Post a Comment