38 -ാമത് ദേശീയ ഗെയിംസില്‍ കേരളത്തിന് ഇരട്ട സ്വര്‍ണം. നീന്തലില്‍ ഹര്‍ഷിതാ ജയറാമും,ഭാരോദ്വഹനത്തില്‍ സുഫ്ന ജാസ്മിനും ഇന്ന് സ്വര്‍ണം നേടി.

38 -ാമത് ദേശീയ ഗെയിംസില്‍ കേരളത്തിന് ഇരട്ട സ്വര്‍ണം. നീന്തല്‍ 200 മീറ്റര്‍ ബ്രെസ്റ്റ്-സ്ട്രോക്കില്‍ ഹര്‍ഷിതാ ജയറാമും, 45 കിലോഗ്രാം ഭാരോദ്വഹനത്തില്‍ സുഫ്ന ജാസ്മിനുമാണ്‌ കേരളത്തിനായി ഇന്ന് സുവര്‍ണ നേട്ടം സമ്മാനിച്ചത്.റഗ്ബിയിലും, വോളിബോളിലും കേരളത്തിന്റെ വനിതാ, പുരുഷ ടീമുകള്‍ ക്വാര്‍ട്ടറില്‍ കടന്നു.

 പുരുഷന്മാരുടെ ഡ്യുവാത്ലോണില്‍ കേരളത്തിന്റെ മുഹമ്മദ് റോഷന് നേരിയ വ്യത്യാസത്തില്‍ മെഡല്‍ നഷ്ടമായി. ഖോ-ഖോ പുരുഷ വിഭാഗത്തില്‍ ഉത്തരാഖണ്ഡിനെയും, ഫുട്ബോളില്‍ മണിപ്പൂരിനെയും കേരളം പരാജയപ്പെടുത്തി. പോയിന്റ് പട്ടികയില്‍ 7-ാം സ്ഥാനത്താണ് കേരളം. കര്‍ണാടകയും, മണിപ്പൂരും, മഹാരാഷ്ട്രയുമാണ് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍.

Post a Comment

Previous Post Next Post