പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് സംസ്ഥാനത്ത് പരിശോധന കർശനമാക്കി ഭക്ഷ്യ സുരക്ഷാ വകുപ്പ്.

പുതുവത്സരത്തോടനുബന്ധിച്ച് സംസ്ഥാനത്ത് പരിശോധന കർശനമാക്കി  ഭക്ഷ്യ സുരക്ഷാ വകുപ്പ്. 252 സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ 2,861 പരിശോധനകളാണ് സംസ്ഥാന വ്യാപകമായി ഇതിനകം പൂര്‍ത്തിയാക്കിയത്. മാനദണ്ഡങ്ങള്‍ പാലിക്കാത്ത 49 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു. 

കേക്ക്, വൈന്‍, ബേക്കറി വസ്തുക്കള്‍ എന്നിവ നിര്‍മ്മിക്കുന്ന ബോര്‍മകള്‍, ചെറുകിട സംരംഭങ്ങള്‍ തുടങ്ങിയവ കേന്ദ്രീകരിച്ചാണ്  പരിശോധനകൾ. മത്സ്യ, മാംസ ഉത്പ്പന്നങ്ങളുടെ വിപണന കേന്ദ്രങ്ങളിലും ഉദ്യോഗസ്ഥർ പരിശോധന നടത്തി. പരിശോധനകള്‍ കര്‍ശനമായി തുടരുമെന്ന് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.


Post a Comment

Previous Post Next Post