സൗദിയിൽ മോചനം കാത്ത് കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്‌ദു റഹീമിൻ്റെ മോചനവുമായി ബന്ധപെട്ട വിധി പ്രഖ്യാപനം റിയാദ് കോടതി മാറ്റി വെച്ചു. വിഷയത്തിൽ വാദം കേൾക്കുന്ന നടപടികളാണ് നടന്നതെന്ന് നിയമ സഹായ സമിതി വൃത്തങ്ങൾ അറിയിച്ചു.
ദയാധനം സ്വീകരിച്ചതിന് ശേഷം സൗദി കുടുംബം മാപ്പ് നൽകാൻ തയ്യാറാണെന്ന് റിയാദ് ക്രിമിനൽ കോടതിയെ അറിയിച്ചതിനെ തുടർന്ന് കഴിഞ്ഞ ജൂലൈ 2-നാണ് അബ്ദു റഹീമിന്റെ വധശിക്ഷ റദ്ദാക്കി കൊണ്ടുള്ള കോടതി ഉത്തരവുണ്ടായത്. എന്നാൽ മോചനം സംബന്ധിച്ച് അന്തിമ ഉത്തരവ് ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല. സൗദി പൗരന്റെ മരണത്തെ തുടർന്ന് കഴിഞ്ഞ 18 വർഷമായി റിയാദിലെ ജയിലിൽ കഴിയുകയാണ് അബ്ദുറഹീം.
Post a Comment