എംടിയുടെ നടക്കാവ് കൊട്ടാരം റോഡിലെ വീട്ടിലേക്ക് നിലക്കാത്ത ജനപ്രവാഹം. സിനിമ- സാംസ്കാരിക രംഗത്തെ പ്രമുഖരുൾപ്പടെ നിരവധി പേർ എംടിയെ അവസാനമായി കാണാൻ 'സിത്താര'യിൽ എത്തി. വൈകീട്ട് അഞ്ച് മണിക്ക് മാവൂർ റോഡിലെ 'സ്മൃതിപഥം' ശ്മാശാനത്തിലാണ് സംസ്കാര ചടങ്ങുകൾ.
മരണാന്തര ചടങ്ങുകൾ സംബന്ധിച്ച് നേരത്തെ തന്നെ എംടി കുടുംബാംഗങ്ങൾക്ക് നിർദേശങ്ങൾ നൽകിയിരുന്നു. ഇതുപ്രകാരമാണ് ചടങ്ങുകൾ നടക്കുക. വീട്ടിൽ ഹൈന്ദചാരപ്രകാരമുള്ള ചടങ്ങുകൾ നടത്തിയതിന് ശേഷം നാല് മണിയോടെയാണ് മൃതദേഹം ശ്മാശാനത്തിലേക്ക് കൊണ്ടുവരിക.
വിലാപയാത്രയോ വീടല്ലാത്ത മറ്റിടങ്ങളിൽ പൊതുദർശനമോ ഉണ്ടാകരുതെന്ന് എംടി നിർദേശം നൽകിയിരുന്നു. അതിനാൽ ആംബുലസിലാണ് മൃതദേഹം ശ്‌മശാനത്തിൽ എത്തിക്കുക. അതിന് ശേഷം സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികൾ ഉണ്ടാകും. അതിന് ശേഷം അഞ്ച് മണിയോടെയാവും സംസ്കാരം നടക്കുക.
Post a Comment