കാന്‍സറിനുള്ള പുതിയ വാക്‌സിന്‍ വികസിപ്പിച്ചതായി റഷ്യന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. അടുത്ത വര്‍ഷം ആദ്യം തന്നെ വാക്‌സിന്‍ രോഗികള്‍ക്ക് സൗജന്യമായി വിതരണം ചെയ്തു തുടങ്ങുമെന്നും അവര്‍ പറഞ്ഞു. കാന്‍സര്‍ ബാധ തടയുന്നതിന് പൊതുജനങ്ങള്‍ക്ക് വാക്‌സില്‍ നല്‍കുന്നതിനേക്കാള്‍ കാന്‍സര്‍ രോഗികളെ ചികിത്സിക്കാനാണ് വാക്‌സിന്‍ ഉപയോഗിക്കുകയെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
കാന്‍സറിനെതിരേ പ്രവര്‍ത്തിക്കുന്ന എംആര്‍എന്‍എ വാക്‌സിന്‍ രാജ്യം സ്വന്തമായി വികസിപ്പിച്ചിട്ടുണ്ടെന്നും അത് സൗജന്യമായി ജനങ്ങള്‍ക്ക് വിതരണം ചെയ്യുമെന്നും റഷ്യന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ റേഡിയോളജി മെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍ ജനറല്‍ ഡയറക്ടര്‍ ആന്‍ഡ്രി കാപ്രിന്‍ അറിയിച്ചു.
അടുത്ത വര്‍ഷം ആദ്യത്തോടെ വാക്‌സില്‍ വിതരണത്തിന് തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാക്‌സിന്റെ പ്രീ-ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ വിജയകരമായിരുന്നുവെന്നും മുഴകളുടെ വലുപ്പം കുറഞ്ഞതായും പുതിയൊരു സ്ഥലത്ത് മുഴകള്‍ പ്രത്യക്ഷപ്പെടുന്നത് തടയാന്‍ കഴിഞ്ഞുവെന്നും ഗമാലിയ നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ എപ്പിഡെമിയോളജി ആന്‍ഡ് മൈക്രോബയോളജി ഡയറക്ടര്‍ അലക്‌സാണ്ടര്‍ ജിന്റ്‌സ്ബര്‍ഗ് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ടാസിനോട് പറഞ്ഞു.
Post a Comment