മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിങ്ങിന് അന്ത്യാഞ്ജലി അർപ്പിച്ച് രാജ്യം. സംസ്കാരം നാളെ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ.

മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിങ്ങിന് രാജ്യത്തന്‍റെ അന്ത്യാഞ്ജലി.  ന്യൂഡൽഹിയിലെ അദ്ദേഹത്തിൻറെ  വസതിയിൽ പൊതുദർശനം പുരോഗമിക്കുകയാണ്. രാഷ്ട്രീയ, സാമൂഹിക മേഖലകളിലെ നിരവധി പ്രമുഖര്‍  ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

നാളെ രാവിലെ കോൺഗ്രസ് ആസ്ഥാനത്ത് പൊതുദ൪ശനം നടക്കും. തുട൪ന്ന് ഭൗതിക ശരീരം വഹിച്ചുള്ള വിലാപയാത്ര  രാവിലെ 9.30ന് ശ്മശാനത്തിലേക്ക് പുറപ്പെടും. ഇതോടനുബന്ധിച്ചു  നാളെ എല്ലാ കേന്ദ്ര സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് പകുതി  ദിവസത്തെ അവധിയായിരിക്കും.


Post a Comment

Previous Post Next Post