ഊർജ്ജ സംരക്ഷണത്തിലെ കേരള മാതൃകയ്ക്ക് ദേശീയതലത്തിൽ അംഗീകാരം.

ഊർജ്ജ സംരക്ഷണത്തിലെ കേരള മാതൃകയ്ക്ക് ദേശീയതലത്തിൽ അംഗീകാരം. 2024 ലെ
 നാഷണൽ എനർജി കൺസർവേഷൻ അവാർഡിലെ സംസ്ഥാന ഊർജ കാര്യക്ഷമത പെർഫോമൻസ് അവാർഡിൽ കേരളം രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഊർജ്ജ കാര്യക്ഷമത ഉറപ്പുവരുത്തുന്നതിനായി സർക്കാർ നടപ്പാക്കിവരുന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണിത്. 

കാർഷിക രംഗം, വൈദ്യുത വിതരണരംഗം, ഗതാഗതം, വ്യവസായികരംഗം, വൻകിട കെട്ടിടങ്ങൾ, ഗാർഹിക മേഖല എന്നീ വിഭാഗങ്ങളിൽ ഊർജ്ജ കാര്യക്ഷമത ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങളും, ഈ മേഖലയിലെ ഊർജ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനായി സർക്കാർ ഇതര സ്ഥാപനങ്ങളുടെ ധന സഹായത്തോടെ നടത്തിവരുന്ന പദ്ധതികളും പ്രവർത്തനങ്ങളും  കണക്കിലെടുത്താണ് കേരളത്തിന് പുരസ്കാരം ലഭിച്ചത്. ഈ മേഖലയിൽ കൂടുതൽ മികവോടെ മുന്നോട്ടുപോകാൻ ഈ അംഗീകാരം പ്രചോദനം പകരും.

Post a Comment

Previous Post Next Post