പാലക്കാട് കല്ലടിക്കോടിൽ സ്‌കൂൾ വിദ്യാർത്ഥിനികൾക്ക് ഇടയിലേക്ക് ലോറി പാഞ്ഞുകയറി 4 വിദ്യാർത്ഥികൾ മരിച്ചു. ഒരു കുട്ടിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കരിമ്പ ഹയർ സെക്കന്‍ററി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനികളാണ് അപകടത്തിൽ പെട്ടത്. സിമന്‍റ് ലോഡുമായി വന്ന ലോറി സ്‌കൂൾ വിട്ട് വരുകയായിരുന്ന വിദ്യാർഥികള്‍ക്ക് ഇടയിലേക്ക് പാഞ്ഞു കയറുകയായിരുന്നു.
നാട്ടുകാരും പോലീസും ഫയർഫോഴ്സും സയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തിയത്. സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. അപകടത്തെക്കുറിച്ച് വിശദമായി പരിശോധിച്ച് ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്നും അദ്ദേഹം അറിയിച്ചു. പരിക്കേറ്റ കുട്ടിക്ക് അടിയന്തിര ചികിത്സ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Post a Comment