ആയുഷ്മാൻ വയ വന്ദൻ പദ്ധതിയിൽ കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ 25 ലക്ഷം പേര്‍ അംഗങ്ങളായതായി കേന്ദ്രസര്‍ക്കാര്‍.

ആയുഷ്മാൻ വയ വന്ദൻ പദ്ധതിയിൽ കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ ചേർന്നവരുടെ എണ്ണം 25 ലക്ഷത്തിലെത്തിയതായി കേന്ദ്രസര്‍ക്കാര്‍. 22,000 ത്തിലധികം മുതിർന്ന പൗരൻമാർക്ക് 40 കോടിയിലധികം രൂപയുടെ ചികിത്സയാണ് പദ്ധതിയിലൂടെ ലഭ്യമാക്കിയത്. 

70 വയസും അതിൽ കൂടുതലും പ്രായമുള്ള എല്ലാ മുതിർന്ന പൗരന്മാർക്കും ആരോഗ്യ പരിരക്ഷാ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്ന  ആയുഷ്മാൻ വയ വന്ദന ഒക്ടോബറിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്.


Post a Comment

Previous Post Next Post