രാജ്യത്ത് 1991 ലെ ആരാധനാലയ നിയമപ്രകാരം പുതിയ കേസുകൾ രജിസ്റ്റർ ചെയ്യരുതെന്ന് സുപ്രീം കോടതി.

രാജ്യത്ത് 1991 ലെ ആരാധനാലയ നിയമപ്രകാരം പുതിയ കേസുകൾ രജിസ്റ്റർ ചെയ്യരുതെന്ന് സുപ്രീം കോടതി. തീർപ്പുകൽപ്പിക്കാത്ത കേസുകളിൽ, ഇനിയൊരു നി൪ദ്ദേശം ഉണ്ടാകുന്നതുവരെ  അന്തിമ ഉത്തരവുകൾ പുറപ്പെടുവിക്കരുതെന്നും സുപ്രീം കോടതി ഉത്തരവിട്ടു. 

1947 ഓഗസ്റ്റ് 15-ലെ തൽസ്ഥിതിയിൽ നിന്ന് വ്യത്യസ്തമായി ആരാധനാലയങ്ങൾ തിരിച്ചുപിടിക്കുന്നതിനോ സ്വഭാവത്തിൽ മാറ്റം വരുത്തുന്നതിനോ വേണ്ടിയുള്ള കേസ് ഫയൽ ചെയ്യുന്നത് വിലക്കുന്നതാണ് 1991 ലെ നിയമം.  ഇതുമായി ബന്ധപ്പെട്ട ഹർജികളിൽ, നാലാഴ്ചക്കകം മറുപടി നൽകണമെന്ന്, ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ പ്രത്യേക ബെഞ്ച് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post