മലമ്പുഴ ഡാമിലെ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയിലേക്ക് അടുക്കുന്ന സാഹചര്യത്തിൽ വിനോദ സഞ്ചരികളുടെ പ്രവേശനത്തിൽ നിയന്ത്രണം.

മലമ്പുഴ ഡാമിലെ  ജലനിരപ്പ് പരമാവധി സംഭരണ ശേഷിയിലേക്ക് അടുക്കുന്ന സാഹചര്യത്തിൽ വിനോദ സഞ്ചരികളുടെ പ്രവേശനത്തിൽ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു.
115.06 മീറ്ററാണ് ഡാമിന്റെ പരമാവധി സംഭരണ ശേഷി. നീരോഴുക്ക് വർദ്ധിക്കുന്ന സാഹചര്യത്തിൽ ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഇതിലേക്ക് അടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

പരമാവധി ജലനിരപ്പിൽ എത്തിയാൽ സ്പിൽവേ ഷട്ടറുകൾ കൂടുതൽ തുറക്കുമെന്ന്  എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. നിലവിൽ  4 ഷട്ടറുകളും 1 cm വീതം തുറന്നിട്ടുണ്ട്. പരമാവധി ജലനിരപ്പിൽ എത്തിയാൽ ഡാം ടോപ്പിലേക്കുള്ള പ്രവേശനത്തിനാണ്  വിനോദ സഞ്ചാരികൾക്ക്  നിയന്ത്രണം ഏർപ്പെടുത്തുക.

Post a Comment

Previous Post Next Post