രാജ്യത്തെ മത്സര പരീക്ഷാ പരിശീലന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി. എല്ലാ കോച്ചിംഗ് സ്ഥാപനങ്ങളും അവരുടെ വിദ്യാർത്ഥികളെയും കോഴ്‌സുകളെയും കുറിച്ചുള്ള പ്രസക്തമായ വിവരങ്ങൾ വെളിപ്പെടുത്തണമെന്ന് CCPA മാർഗ്ഗ നിർദ്ദേശത്തിൽ പറയുന്നു.
അതോറിറ്റി നടത്തിയ അന്വേഷണത്തിൽ രാജ്യത്തെ വിവിധ കോച്ചിംഗ് സ്ഥാപനങ്ങൾ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ വാസ്തവ വിരുദ്ധമായ വാഗ്ദാനങ്ങൾ നൽകുന്നുവെന്ന് കണ്ടെത്തിയതായി ഉപഭോക്തൃ കാര്യ സെക്രട്ടറി നിധി ഖാരെ പറഞ്ഞു.
Post a Comment