സംസ്ഥാന സ്കൂൾ കായികമേളയിൽ 227 സ്വർണവും 180 വെള്ളിയും 164 വെങ്കലവും നേടി 1935 പോയിന്റുമായി തിരുവനന്തപുരം ജില്ല ഓവറോൾ ചാമ്പ്യൻമാർ. 848 പോയിന്റോടെ തൃശ്ശൂർ രണ്ടാം സ്ഥാനവും, 824 പോയിന്റോടെ മലപ്പുറം മൂന്നാം സ്ഥാനവും നേടി.
അക്വാറ്റിക്സിലും, ഗെയിംസിലും തിരുവനന്തപുരം ആധിപത്യം പുലർത്തിയപ്പോൾ അത്‌ലറ്റിക്സിൽ മലപ്പുറം ഒന്നാമതെത്തി. കായികമേളയുടെ സമാപന സമ്മേളനം എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തു. കേരളത്തിന് കായികരംഗത്ത് ഉണ്ടായിരുന്ന പ്രൗഢി തിരിച്ചു പിടിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇന്‍ക്ല്യൂസീവ് സ്പോര്‍ട്ട്സിലൂടെ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് മാറ്റുരയ്ക്കാനുള്ള വേദിയായും കായികമേള മാറിയതായി മുഖ്യമന്ത്രി പറഞ്ഞു. ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ തിരുവനന്തപുരം ജില്ലയ്ക്ക് മുഖ്യമന്ത്രി ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി സമ്മാനിച്ചു.
Post a Comment