ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയം, ഇന്ത്യന്‍ സൈന്യത്തിന് ഇരട്ടി കരുത്ത്.

ഇന്ത്യയുടെ ആദ്യ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയം. ഒഡിഷ തീരത്തെ ഡോ. എപിജെ അബ്‌ദുള്‍ കലാം ദ്വീപില്‍ നിന്നായിരുന്നു മിസൈലിന്‍റെ പരീക്ഷണം. 1,500 കിലോമീറ്ററിലേറെ ദൂരം കുതിച്ച് എതിരാളികള്‍ക്ക് നാശം വിതയ്ക്കാനുള്ള കരുത്ത് ഈ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈലിനുണ്ട്. 

ഇന്ത്യന്‍ സൈന്യത്തിനായി ഡിആര്‍ഡിഒയുടെ മേല്‍നോട്ടത്തില്‍ പൂര്‍ണമായും തദ്ദേശീയമായാണ് ഈ മിസൈല്‍ വികസിപ്പിച്ചത്. ഇതോടെ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈലുകളുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഇടംപിടിച്ചു. ഇന്ത്യന്‍ സൈന്യത്തിന് കൂടുതല്‍ കരുത്ത് പകരുന്നതാണ് ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണ വിജയം. 

മറ്റ് ഡിആര്‍ഡിഒ ലബോററ്ററികളുടെയും വ്യവസായ പങ്കാളികളുടെയും സഹകരണത്തോടെ ഹൈദരാബാദിലെ ഡോ. എപിജെ അബ്‌ദുള്‍ കലാം മിസൈല്‍ കോപ്ലംക്‌സിലാണ് ഇത് നിര്‍മിച്ചത്. മുതിര്‍ന്ന ഡിആര്‍ഡിഒ ശാസ്ത്രജ്ഞരുടെയും സൈനിക ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈലിന്‍റെ ആദ്യ പരീക്ഷണം ഇന്ത്യ നടത്തിയത്.   

Post a Comment

Previous Post Next Post