വയനാട്, ചേലക്കര മണ്ഡലങ്ങള്‍ നാളെ പോളിങ്ങ് ബൂത്തിലേക്ക്. വോട്ടെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ മണ്ഡലങ്ങളില്‍ പൂര്‍ത്തിയായി. നാളെ രാവിലെ 7 മണി മുതല്‍ വൈകുന്നേരം ആറ് മണിവരെയാണ് വോട്ടെടുപ്പ്. പോളിങ്ങ് സാമഗ്രികളുടെ വിതരണം ഇന്ന് നടന്നു. വയനാട് പാര്‍ലമെന്‍റ് മണ്ഡലത്തില്‍ 16 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്.
വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍വ്യാപിച്ചു കിടക്കുന്ന മണ്ഡലത്തില്‍ 14.71 ലക്ഷം വോട്ടര്‍മാരാണുള്ളത്. പ്രത്യേക സുരക്ഷാ പട്ടികയില്‍ ഉള്ള 11 ബൂത്തുകളടക്കം 1,354 പോളിങ്ങ് ബൂത്തുകളാണ് മണ്ഡലത്തില്‍ ക്രമീകരിച്ചിരിക്കുന്നത്. ചേലക്കര നിയമസഭാ മണ്ഡലത്തില്‍ 2.13 ലക്ഷം വോട്ടര്‍മാരാണുള്ളത്.
മണ്ഡലത്തിലെ 14 പ്രശ്നസാധ്യതാ ബൂത്തുകള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് സി.എ.പി.എഫ് ഉദ്യോഗസ്ഥരെയടക്കം വിന്യസിച്ചിട്ടുണ്ട്. വെബ്കാസ്റ്റിങ്ങ് സംവിധാനവും പോളിങ്ങ് ബൂത്തുകളില്‍ ഏര്‍പ്പെടുത്തി.
Post a Comment