വയനാട് ലോക് സഭാ ഉപതിര‍ഞ്ഞെടുപ്പില്‍ പ്രചാരണം ശക്തമാക്കി മുന്നണികള്‍. പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളും പ്രചാരണ ചൂടില്‍.

വയനാട് ലോക്സഭ ഉപതിരഞ്ഞെടുപ്പിൽ  പ്രചാരണം ശക്തമാക്കി  മുന്നണികൾ. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പ്രിയങ്കഗാന്ധിയുടെ രണ്ടാംഘട്ട പ്രചാരണം ഇന്ന്  വണ്ടൂർ, നിലമ്പൂര്‍ മണ്ഡലങ്ങളിൽ നടക്കും.  എൽ.ഡി.എഫ് സ്ഥാനാർഥി സത്യൻ മൊകേരിയുടെ പ്രചാരണം നിലമ്പൂർ മണ്ഡലത്തിലാണ്. എൻ.ഡി.എ സ്ഥാനാർഥി നവ്യ ഹരിദാസിന്റെ പ്രചാരണം ഇന്ന് ബത്തേരിയില്‍ നടക്കും.

 ചേലക്കര മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം ഊര്‍ജ്ജിതമായി. സ്ഥാനാർത്ഥികളെല്ലാം ജനങ്ങളെ നേരിട്ടുകണ്ട് വോട്ടുകൾ തേടുന്നതിനുള്ള തിരക്കിലാണ്. UDF സ്ഥാനാർത്ഥി രമ്യ ഹരിദാസിന്റെ  മണ്ഡല പര്യടനം ഇന്ന് കാളിയാറില്‍ നിന്നാരംഭിച്ച് പൂവത്താണിയിൽ സമാപിക്കും.

 എൻ.ഡി.എ സ്ഥാനാർഥി കെ ബാലകൃഷ്ണന്റെ തിരഞ്ഞെടുപ്പ് പര്യടനത്തിന്റെ ഭാഗമായി  വൈകിട്ട് നടക്കുന്ന യോഗം പത്മജ വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. എൽ ഡി എഫ് സ്ഥാനാർഥി യു ആർ പ്രദീപിന്റെ തിരഞ്ഞെടുപ്പ് പര്യടനം ഒലിപ്പാറയിൽ നിന്നാരംഭിച്ച് മങ്ങാട് അവസാനിക്കും.  

Post a Comment

Previous Post Next Post