ചാരിറ്റി സ്പർശം പദ്ധതി : ചേമഞ്ചേരി യു പി സ്കൂളിന് വാട്ടർ ഡിസ്‌പെൻസർ നൽകി.

ചേമഞ്ചേരി : പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കാപ്പാട് ഡിവിഷൻ വികസന സമിതിയുടെ  ആഭിമുഖ്യത്തിൽ കേരളപ്പിറവി ദിനാഘോഷംനടന്നു.
കാപ്പാട് ഡിവിഷൻ ബ്ലോക്ക് മെമ്പറുടെ ചാരിറ്റി സ്പർശം പദ്ധതിയിൽ ഉൾപ്പെടുത്തി ചേമഞ്ചേരി യു പി സ്കൂളിന് വാട്ടർ ഡിസ്‌പെൻസർ നൽകി . സ്വിച്ച് ഓൺ കർമം ബ്ലോക്ക് പഞ്ചായത്ത്  മെമ്പർ എംപി മൊയ്‌തീൻ കോയ നിർവഹിച്ചു.

ചടങ്ങിൽ വാർഡ് മെമ്പർ  വത്സല പുല്ല്യേത്ത് അധ്യക്ഷത വഹിച്ചു. 
ഗ്രാമ പഞ്ചായത്ത്‌ മെമ്പർ വി മുഹമ്മദ് ഷരീഫ് , പി ടി എ പ്രസിഡന്റ്‌ മൻസൂർ കളത്തിൽ,  ബിജു കാവിൽ,  എസ്‌ കെ അബ്ദുൽ റഹിം, ആസിഫ് കലാം എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post