സ്കൂൾ കായികമേള സമാപന ചടങ്ങിൽ സംഘർഷം; പോയന്‍റ് നൽകിയതിൽ പ്രശ്നമെന്ന് പരാതി.

സംസ്ഥാന സ്‌കൂൾ കായിക മേളയുടെ സമാപന ചടങ്ങിൽ സംഘർഷം. പൊലീസും വിദ്യാർഥികളും തമ്മിൽ കൈയാങ്കളിയിലെത്തി.  മികച്ച സ്കൂളുകളുടെ പട്ടികയിൽ ജി.വി രാജ സ്കൂളിനെ പരിഗണിച്ചതാണ് പ്രതിഷേധത്തിന് കാരണം. ജി.വി രാജ സ്കൂളിനു രണ്ടാം സ്ഥാനം നൽകിയതിനു പിന്നിൽ ഉദ്യോഗസ്ഥരുടെ കളിയെന്നാണ് വിദ്യാർഥികളുടെ ആരോപണം.

 നാവാമുകുന്ദ, മാർ ബേസിൽ സ്കൂൾ വിദ്യാർഥികളും അധ്യാപകരുമാണ് പ്രതിഷേധിക്കുന്നത്. വിദ്യാർഥികളുടെ പ്രതിഷേധത്തെ തുടർന്ന് സമാപന ചടങ്ങ് വേഗത്തിൽ അവസാനിപ്പിച്ചു.  സമാപന ചടങ്ങിന്റെ വേദിയിൽ വിദ്യാഭ്യാസ മന്ത്രി ഇരിക്കെയാണ് വിദ്യാർഥികൾ പ്രതിഷേധവുമായി എത്തിയത്. പ്രതിഷേധിച്ച വിദ്യാർഥികളെ പൊലീസ് തടഞ്ഞതാണ് സംഘർഷത്തിന് കാരണമായത്. 

Post a Comment

Previous Post Next Post