ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാട്ടിലും, ചേലക്കരയിലും നാളെ കൊട്ടിക്കലാശം; വോട്ടെടുപ്പ് ബുധനാഴ്ച; പാലക്കാടും പ്രചാരണം ശക്തം.

­ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്തെ വയനാട് ലോക്സഭാ മണ്ഡലത്തിലും ചേലക്കര നിയമസഭാ മണ്ഡലത്തിലും പരസ്യപ്രചാരണം നാളെ സമാപിക്കും. മറ്റന്നാള്‍ നിശബ്ദ പ്രചാരണമാണ്. ബുധനാഴ്ചയാണ് ഇവിടെ വോട്ടെടുപ്പ്. വയനാട് ലോക്സഭാ മണ്ഡലത്തിൽ അവസാന മണിക്കൂറുകളില്‍ മുന്നണികൾ പ്രചാരണം അതിശക്തമാക്കിയിട്ടുണ്ട്. 

അവസാന ലാപ് പ്രചാരണത്തിനായി UDF സ്ഥാനാര്‍ത്ഥി പ്രിയങ്കാഗാന്ധി ഇന്നെത്തും. നാളെ രാഹുല്‍ ഗാന്ധിയും എത്തുന്നുണ്ട്. എൽഡിഎഫ് സത്യൻ മൊകേരിയുടെ പ്രചാരണം മാനന്തവാടിയിലുമാണ് NDA സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസ് ഇന്ന് തിരുവമ്പാടി നിയോജകമണ്ഡലത്തിലാണ് പര്യടനം നടത്തുന്നത്. ചേലക്കര മണ്ഡലത്തിൽ തെരഞ്ഞെടുപ്പിന്  ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ മുൻനിര നേതാക്കളെല്ലാം ചേലക്കരയുടെ മണ്ണിൽ എത്തിക്കഴിഞ്ഞു. 

ഈ മാസം 20 ന് വോട്ടെടുപ്പ് നടക്കുന്ന പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ മൂന്ന് മുന്നണികളും ഊര്‍ജ്ജിത പ്രചാരണത്തിലാണ്. മൂന്നിടങ്ങളിലേയും വോട്ടെണ്ണൽ നവംബർ 23 ന് നടക്കും.

Post a Comment

Previous Post Next Post