മുണ്ടക്കൈ ചൂരൽമല ദുരന്തത്തില് ഇനിയും കണ്ടെത്താൻ അവശേഷിക്കുന്നവര്ക്ക് മരണ സർട്ടിഫിക്കറ്റ് നൽകാൻ നിയമ നിർമാണം ഉൾപ്പെടെ ആലോചിക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജന്. ദുരന്തത്തിൽപ്പെട്ട മുഴുവൻ ആളുകൾക്കും പുനരധിവാസം ഉറപ്പാക്കുമെന്നും അർഹതപ്പെട്ട മുഴുവൻ ആളുകളുടെ ലിസ്റ്റ് ഉടൻ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം കൽപ്പറ്റയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
തിരച്ചിൽ ഇനിയും ആവശ്യമെങ്കിൽ അതിനും സർക്കാർ തയ്യാറാണെന്നും മന്ത്രി വ്യക്തമാക്കി. മുനമ്പം വിഷയത്തില് പൂര്ണമായ തീരുമാനമെടുക്കാന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സാധിക്കുമെന്നും, ഒരാളെയും ഇവിടെനിന്നും ഇറക്കിവിടില്ലെന്നും മന്ത്രി പറഞ്ഞു.
Post a Comment