വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്, തിരുവമ്പാടി നിയോജക മണ്ഡലത്തിലെ പോളിംഗ്’ ഉദ്യോഗസ്ഥര്‍ക്ക്, നവംബര്‍ ആറിന് നടത്താന്‍ നിശ്ചയിച്ചിരുന്ന പരിശീലന പരിപാടി ചില സാങ്കേതിക കാരണത്താല്‍ ഒന്‍പതിലേക്ക് മാറ്റിയതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. സ്ഥലം, സമയം എന്നിവയില്‍ മാറ്റമില്ല.
ആബ്‌സന്റീ വോട്ടേഴ്‌സ്-ഹോം വോട്ടിംഗ് ഡ്യൂട്ടിയ്ക്ക് നിയോഗിച്ച സ്‌പെഷ്യല്‍ പോളിംഗ് ഉദ്യോഗസ്ഥര്‍, പോളിംഗ് അസി., മൈക്രോ ഒബ്‌സര്‍വര്‍മാര്‍ എന്നിവര്‍ക്ക് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അന്നേ ദിവസം ഷെഡ്യൂൾ ചെയ്ത പരിശീലനത്തിന് മാറ്റമില്ല.
Post a Comment